കണ്ണൂർ: ക്വാറി ക്രഷർ മേഖലയിലെ സമരം ജില്ലയിലെ ദേശീയപാത വികസന പ്രവർത്തികളെ ബാധിച്ചു. മഴക്കാലത്തിനു മുൻപ് തീർക്കേണ്ട സർവീസ് റോഡ് ടാറിങ്, ഡ്രൈനേജ് കോൺക്രീറ്റ് എന്നിവ അടക്കം അടിയന്തര നിർമാണങ്ങൾ പോലും നിലച്ചിരിക്കുകയാണ്. തൊഴിലാളികളെ മറ്റു പ്രവർത്തികളിലേക്ക് മാറ്റിയതിനാൽ ദേശീയപാത നിർമ്മാണം സ്തംഭിച്ചില്ലെന്ന് മാത്രം. ജൂണിനു മുൻപേ മഴ തുടങ്ങും എന്നതും കണക്കിലെടുത്ത് ഏപ്രിൽനകം ചെയ്തു തീർക്കേണ്ട അടിയന്തര പ്രവർത്തികളുടെ പട്ടിക ദേശീയപാത അതോറിറ്റി തയ്യാറാക്കിയിരുന്നു . നിർമ്മാണ മേഖലയിൽ മഴക്കാലത്ത് ഉണ്ടാകാനിടയുള്ള വെള്ളക്കെട്ട് പോലെയുള്ള പ്രശ്നങ്ങൾ പരിഹരിക്കേണ്ട ഡ്രെയിനേജ് അടിപ്പാതകൾ എന്നിവയുടെ പ്രവർത്തികൾ മന്ദഗതിയിൽ ആയതാണ് ഏറ്റവും വലിയ പ്രതിസന്ധി. ബക്കളം ധർമ്മശാല എന്നിവിടങ്ങളിൽഗതാഗതം തിരിച്ചു വിടേണ്ട സർവീസ് റോഡുകളുടെ പ്രവർത്തികൾ നിലവിലെ സാഹചര്യത്തിൽ സമയത്തിന് പൂർത്തിയാക്കാൻ ആയില്ല. മഴ തുടങ്ങിയാൽ ടാർ ഷീറ്റുകൾ കെട്ടി മറച്ച് ടാറിങ് നടത്തേണ്ടി വരുമെന്നും എന്നതും പ്രതിസന്ധിയിലാണ്.എടക്കാട് കീഴുത്തള്ളി ചാല എന്നീ മേഖലകളിലെല്ലാം ദേശീയപാത വികസന പ്രവർത്തികൾ മന്ദഗതിയിലാണ്. നിർമ്മാണം തുടങ്ങിയ അടിപാതകൾ കോൺക്രീറ്റ് വൈകിയതിനാൽ പാതിവഴിയിലാണ്. പുതിയ അടി പാതകളുടെ പ്രവർത്തി തുടങ്ങാൻ കഴിയാത്തതും പ്രശ്നമാണ്. മണ്ണ് നിരത്തൽ മാത്രമാണ് ഇപ്പോൾ കാര്യമായി നടക്കുന്നത് അതേസമയം ഉൽപ്പന്നങ്ങൾ നേരത്തെ തന്നെ സംഭരിച്ചതിനാൽ പയ്യന്നൂർ മേഖലയിൽ പ്രവർത്തിയെ ബാധിച്ചിട്ടില്ല. തളിപ്പറമ്പിൽ നിർമ്മാണ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. ജില്ലയിൽ മരാമത്ത് പണികൾ ഒരു മാസമായി മുടങ്ങിയിരിക്കുകയാണ് ഏപ്രിൽ ഒന്നിന് അറിയിപ്പ് നൽകാതെ ക്വാറി ക്രഷർ ഉൽപ്പന്നങ്ങൾക്ക് വില കൂട്ടിയത് മുതൽ വിവിധ സംഘടനകൾ സമരവുമായി രംഗത്തുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പണികളെല്ലാം തടസ്സപ്പെട്ടു ജില്ലയിലെ പലയിടത്തും റോഡ് പണി തടസ്സപ്പെട്ടിരിക്കുകയാണ് മഴക്കാലത്തിനു മുൻപേ പൂർത്തിയാക്കാം എന്ന് പദ്ധതിയിട്ട് തുടങ്ങിയ റോഡുകളാണ് പാതിവഴിയിൽ ആയത് ഒരു മാസത്തിനുള്ളിൽ ഇനി പണികൾ പൂർത്തിയാക്കാൻ സാധിക്കില്ലെന്ന് ഗവൺമെന്റ് കോൺടാക്ട്സ് അസോസിയേഷൻ സെക്രട്ടറി എം കെ ഷാജി പറഞ്ഞു. 2018ലെ വിലയ അനുസരിച്ചാണ് കോൺട്രാക്ടർമാർ കരാറെടുത്തത് .അതിനാൽ വിലക്കയറ്റം ഒരിക്കലും അംഗീകരിക്കാൻ ആകില്ലെന്നും അസോസിയേഷൻ പറഞ്ഞു. കൂടാതെ ലൈഫ് മിഷന്റെ വീട് വീടുകളുടേത് ഉൾപ്പെടെയുള്ള പണികൾ സ്തംപിച്ചിരിക്കുകയാണ് .ആയിരം ചതുരശ്ര അടിയുള്ള വീടുകളുടെ കോൺക്രീറ്റ് പ്രവർത്തി ഒരു മാസമായി മുടങ്ങിയിരിക്കുകയാണ് എന്നും പ്രൈവറ്റ് ബിൽഡിംഗ് കോൺടാക്ട്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
Gazette para ; The state's construction sector is in crisis